തിരുവനന്തപുരം: ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കാത്തതിനാൽ ദേവസ്വം ബോർഡിന്റെ സാമ്പത്തിക സ്ഥിതി താറുമാറായതായും ഇളവുകൾ നൽകി ക്ഷേത്രങ്ങൾ തുറക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ജനറൽ സെക്രട്ടറി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.