kattakada

കാട്ടാക്കട: മൂങ്ങോട് മണലി ഭാഗത്ത് നടത്തിയ എക്സൈസ് നടത്തിയ റെയ്ഡിൽ ആയിരം ലിറ്റർ കോടയും ചാരായവും പിടിച്ചെടുത്ത് നശിപ്പിച്ചു. ആളൊഴിഞ്ഞ വീട്ടിൽ ചാരായം വാറ്റുന്നതിനായി അഞ്ച് ബാരലുകളിലായി സൂക്ഷിച്ചിരുന്ന കോടയാണ് നശിപ്പിച്ചത്. പ്രിവന്റീവ് ഓഫീസർ ഗിരീഷിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കാമുകിൻകോട് മേക്കുംകര പുത്തൻ വീട്ടിൽ സുരേന്ദ്രനെ(45)തിരെ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു. വീട്ടിലെ രണ്ട് മുറികളിലായിട്ടാണ് വാറ്റ് നടത്തിയിരുന്നത്. വീടിന് മുന്നിൽ നിൽക്കുകയായിരുന്നു സുരേന്ദ്രൻ എക്സൈസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. സിവിൽ എക്‌സൈസ് ഓഫീസർമാരായ പി. ശങ്കർ, ടി. വിനോദ്, എസ്. മണികണ്ഠൻ, സാധുൻ, അനിത എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

ക്യാപ്ഷൻ: മൂങ്ങോട് മണലി ഭാഗത്ത് നടത്തിയ എക്സൈസ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയ കോട നശിപ്പിക്കുന്നു