പുത്തൂർ: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുളക്കട പഞ്ചായത്തിലെ അങ്കണവാടി ടീച്ചർ മരിച്ചു. പൂവറ്റൂർ തച്ചൻമുക്ക് പാർവതി മന്ദിരത്തിൽ സുനീഷ് ബാബുവിന്റെ ഭാര്യ ഇന്ദുരേഖയാണ് (38) മരിച്ചത്. മേയ് 16ന് രാവിലെ വീട്ടിൽ പാചകത്തിനൊരുങ്ങവേ ഗ്യാസ് അടുപ്പ് കത്തിച്ചപ്പോഴായിരുന്നു അപകടം. എഴുപത്തഞ്ച് ശതമാനം പൊള്ളലേറ്റ ഇന്ദുരേഖയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യു.കെ.ജി വിദ്യാർത്ഥിയായ മകൻ അഖിലേഷിനും പൊള്ളലേറ്റിരുന്നു. പുത്തൂർ പൊലീസ് കേസെടുത്തു.