s-ramesan-nair

തിരുവനന്തപുരം: ശ്രദ്ധേയനായ കവിയും ഗാനരചയിതാവുമായിരുന്നു എസ്.രമേശൻ നായർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ മുൻനിർത്തി ഗുരുപൗർണമി എന്ന കാവ്യാഖ്യായിക രചിച്ചയാളാണ് അദ്ദേഹം. ഗുരുവിന്റെ ജീവിതവും സന്ദേശവും പ്രതിഫലിച്ചു നിൽക്കുന്ന ആ കൃതി കാലാതിവർത്തിയായ മൂല്യം ഉൾക്കൊള്ളുന്നതാണ്. അദ്ദേഹത്തിന്റെ വിയോഗം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും സാംസ്‌കാരിക രംഗത്തിനും കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്പീക്കർ എം.ബി രാജേഷ്, മന്ത്രി വി.ശിവൻകുട്ടി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ തുടങ്ങിയവരും അനുശോചിച്ചു.