ffoundation

തിരുവനന്തപുരം: അകാലത്തിൽ പൊലിഞ്ഞ അഭിജിത്തിന്റെ സ്മണാർത്ഥം പ്രവർത്തിക്കുന്ന അഭിജിത്ത് ഫൗണ്ടേഷൻ കൊവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി. അഭിജിത്തിന്റെ നാടായ കോവളത്ത് വിൻസെന്റ് എം.എൽ.എയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കൊവിഡ് സെന്ററിലേക്കാണ് സഹായം നൽകിയത്. അഭിജിത്തിന്റെ വീട്ടിൽ കൊവിഡ് മാനദണ്ഡപ്രകാരം നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ രക്ഷാധികാരിയും അഭിജിത്തിന്റെ അച്ഛനുമായ കോട്ടുകാൽ കൃഷ്ണകുമാറും ഫൗണ്ടേഷൻ പ്രസിഡന്റ് ജി. സുബോധനും ചേർന്ന് സാമഗ്രികൾ എം.എൽ.എയ്ക്ക് കൈമാറി.

ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അജിത്ത് വെണ്ണിയൂർ, രക്ഷാധികാരിയും അഭിജിത്തിന്റെ അമ്മയുമായ സജിതാ റാണി, വൈസ് പ്രസിഡന്റ് കരകുളം ജയകുമാർ, ട്രഷറർ സന്തോഷ്, ഓർഗനൈസിംഗ് സെക്രട്ടറി എം. സാഗർ, സെക്രട്ടറി ജി. ഹരി, സെക്രട്ടറി പനത്തുറ ബൈജു, അഭിജിത്തിന്റെ അനുജൻ അഭിനന്ദ് തുടങ്ങിയവർ പങ്കെടുത്തു. കൊവിഡ് മഹാമാരി കണക്കിലെടുത്ത് എല്ലാവർഷവും നൽകാറുള്ള ജീവകാരുണ്യ പുരസ്കാര സമർപ്പണവും ഇക്കുറി ഉണ്ടായിരിക്കില്ലെന്നും ലളിതമായ രീതിയിൽ അനുസ്മരണ ചടങ്ങ് മാത്രമായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

ക്യാപ്ഷൻ: അഭിജിത്ത് ഫൗണ്ടേഷന്റെ സംഭാവനയായി കൊവിഡ് പ്രതിരോധ സാമഗ്രികൾ കോട്ടുകാൽ കൃഷ്ണകുമാറും സുബോധനും ചേർന്ന് വിൻസെന്റ് എം.എൽ.എയ്ക്ക് കൈമാറുന്നു