തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് പിന്തുണ നൽകാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ജീവനക്കാർ ചേർന്നു സ്വരൂപിച്ച തുക ഉപയോഗിച്ചു വാങ്ങിയ മൊബൈൽ ഫോൺ കുടപ്പനക്കുന്ന് സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് നൽകി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ത്രേസ്യാമ്മ ആന്റണിയിൽ നിന്ന് ഫോൺ കുട്ടിയുടെ മാതാവ് ഏറ്റുവാങ്ങി. ജൂനിയർ സൂപ്രണ്ട് അജിത്ത്, ജീവനക്കാരായ അജിത് കുമാർ, പ്രവീൺ കുമാർ, ഷീജ തുടങ്ങിയവർ പങ്കെടുത്തു.