body

പടിഞ്ഞാറേകല്ലട: മുതിരപറമ്പ് കടവിന് സമീപം കല്ലടയാറ്റിലൂടെ ഒഴുകിവന്ന മൃതദേഹം തിരിച്ചറിഞ്ഞു. കുണ്ടറ പെരുമ്പുഴ ഗ്രേസ് വില്ലയിൽ അലക്സാണ്ടറുടെ മകൻ ജോർജ് രാജുവാണ് (59) മരിച്ചത്. ശാസ്താംകോട്ട പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.