ചവറ: തേവലക്കര കോയിവിള ഓലയ്ക്കാട്ടുവിളയിൽ മുഹമ്മദ് കുഞ്ഞിന്റെയും ഫാത്തിമ കുഞ്ഞിന്റെയും മകൻ അബ്ദുൽ വഹാബ് (56) നിര്യാതനായി. കബറടക്കം നടത്തി. ഒരാഴ്ചയായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യ: സൗദാ ബീഗം. മക്കൾ: ഷാമില, ഷംന. മരുമക്കൾ: സൽമാൻ, നൗഫൽ.