തിരുവനന്തപുരം: ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. പേരൂർക്കട ഊളൻപാറ അഭയനഗർ പുതുവൽപുത്തൻവീട്ടിൽ പരമേശ്വരൻ - ചന്ദ്രിക ദമ്പതികളുടെ മകൻ അനീഷാണ് (27) മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ഓടെ വഴയില അടുപ്പുകൂട്ടാൻപാറയിൽ വച്ചാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയിൽ നിന്ന് സമീപത്തുണ്ടായിരുന്ന പ്രദേശവാസികളാണ് അനീഷിനെ ആശുപത്രിയിലെത്തിച്ചത്.
ആദ്യം പേരൂർക്കട ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും മെഡിക്കൽ കോളേജിലേക്ക് മാറ്രാൻ നിർദ്ദേശിച്ചു. മെഡിക്കൽ കോളേജിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അഞ്ജലിയാണ് അനീഷിന്റെ സഹോദരി.