m-imi

വെഞ്ഞാറമൂട്: കൊവിഡിനെ തുടർന്ന് സ്റ്റേജ് പരിപാടികൾ നിലച്ചതോടെ ദുരിതത്തിലായ കലാകാരന്മാരുടെ ദുരിതത്തിൽ താങ്ങായി കഴിഞ്ഞവർഷം ബിരിയാണി ചലഞ്ചും പായസം മേളയുമായി മിമിക്രി കലാകാരന്മാരുടെ സംഘടനയായ 'മാസ്ക്' അംഗങ്ങൾ ജനങ്ങൾക്കിടയിൽ ഇറങ്ങിയിരുന്നു. മാസ്ക് അംഗങ്ങളുടെ മക്കൾക്കും മലയോര മേഖലയിലെ ആദിവാസി ഊരുകളിലെ സ്കൂൾ വിദ്യാർത്ഥികൾക്കും പഠനത്തിനാവശ്യമായ സാമഗ്രികൾ എത്തിക്കുന്ന തിരക്കിലാണ് ഈ വർഷം മാസ്ക് കലാകാരന്മാർ. കഴിഞ്ഞ വർഷവും മലയോര മേഖലയിൽ ഓൺലൈൻ പഠനത്തിനാവശ്യമായ ടിവിയും പഠനോപകരണങ്ങളും വിതരണം ചെയ്തിരുന്നു. വെഞ്ഞാറമൂട്ടിൽ മാസ്ക് രക്ഷാധികാരി നോബി, പ്രസിഡന്റ്‌ ബിനു ബി.കമൽ എന്നിവർ ചേർന്ന് ഡി.കെ.മുരളി എം.എൽ.എയ്ക്ക് സാമഗ്രികൾ കൈമാറി. മുൻ പഞ്ചായത്തംഗം എസ്.അനിൽ, മാസ്ക് പി.ആർ.ഒ സലിം മൈലയ്ക്കൽ എന്നിവർ പങ്കെടുത്തു.