വിതുര: പറണ്ടോട് മീനാങ്കൽ അനുഗ്രഹ ഗ്രന്ഥശാലയുടെയും സാംസ്കാരികനിലയത്തിൻെറയും നേതൃത്വത്തിൽ നിർദ്ധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ, മരുന്നുകൾ, കോഴിക്കുഞ്ഞുങ്ങൾ, പച്ചക്കറി വിത്തുകൾ, വാഴക്കന്ന്, പഠനോപകരണങ്ങൾ എന്നിവയുടെ വിതരണം ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആര്യനാട് പഞ്ചായത്ത് പ്രസിഡൻറ് വി.വിജുമോഹൻ, പഞ്ചായത്തംഗങ്ങളായ എം.എൽ.കിഷോർ, പി.സരസ്വതി, താലൂക്ക് ലൈബ്രറി കൗൺസിലംഗം വി.പി.സജികുമാർ എന്നിവർ പങ്കെടുത്തു.
caption: മീനാങ്കൾ അനുഗ്രഹ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടത്തിയ സഹായ വിതരണം ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ആര്യനാട് പഞ്ചായത്ത് പ്രസിഡൻറ് വി.വിജുമോഹൻ, കിഷോർ, പി.സരസ്വതി എന്നിവർ സമീപം.