കടയ്ക്കാവൂർ: കടൽക്ഷോഭം രൂക്ഷമാകുന്ന ജൂൺ, ജൂലായി, ഓഗസ്റ്റ് മാസങ്ങളിൽ അഞ്ചുതെങ്ങ് മുതലപ്പൊഴി വഴി മത്സ്യ ബന്ധനത്തിന് പോകുന്നത് അപകടകരമായതിനാൽ അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളികൾക്ക് കൊല്ലം ഹാർബർ വഴി മത്സ്യ ബന്ധനത്തിന് പോകാൻ കളക്ടർ അനുമതി നൽകി. മത്സ്യ ബന്ധനത്തിന് പോകുന്നവർ പൊലീസ് പോർട്ടിൽ രജിസ്റ്റർ ചെയ്തിരിക്കണം. ആന്റിജൻ ടെസ്റ്റ്‌ നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതിയിരിക്കണം, കൊവിഡ് വാക്‌സിൻ എടുത്തിരിക്കണം തുടങ്ങിയ നിബന്ധനകളോടെയാണ് അനുമതി നൽകിയത്. അഞ്ചുതെങ്ങ് പഞ്ചായത്ത്‌ പ്രസിഡന്റ് ലൈജുവും ഫെറോനാ വികാരി ഫാ. ജസ്റ്റിൻ ജൂഡിനും സംയുക്തമായി കളക്ടർക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചത്.