vayana

തിരുവനന്തപുരം: കൊവിഡ് സാഹചര്യം സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കം ഒഴിവാക്കാൻ കുട്ടികൾക്ക് വീടുകളിൽ പുസ്തകം എത്തിക്കുന്നത് പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാരും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലും പി.എൻ.പണിക്കർ ഫൗണ്ടേഷനും സംയുക്തമായി നടത്തിയ വായന പക്ഷാചരണത്തിൻെറ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഒരു ഗ്രാമത്തെയാകെ വായനയിലേക്ക് നയിച്ച കൊട്ടാരക്കര താലൂക്കിലെ ബാപ്പുജി ഗ്രന്ഥശാല സ്ഥിതിചെയ്യുന്ന പെരുങ്കുളം പുസ്തക ഗ്രാമമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷതവഹിച്ചു. പട്ടം ഗവ. മോഡൽ ഗേൾസ് സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾക്കുള്ള സ്മാർട്ട്‌ഫോണുകളുടെ വിതരണോദ്ഘാടനവും മന്ത്രി നടത്തി.
മന്ത്രി വി. ശിവൻകുട്ടിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു. ലൈബ്രറി കൗൺസിൽ മുഖപത്രം ഗ്രന്ഥാലോകത്തിൻെറ ജൂൺ ലക്കം പ്രകാശനം വി.കെ. പ്രശാന്ത് എം.എൽ.എക്ക് നൽകി മേയർ ആര്യ രാജേന്ദ്രൻ നിർവഹിച്ചു. പി.എൻ. പണിക്കർ ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, വൈസ് ചെയർമാൻ എൻ. ബാലഗോപാൽ, ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ.വി. കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

കൊ​വി​ഡ് ​വ്യാ​പ​നം​ ​ത​ട​യു​ന്ന​തി​ൽ​ ​പൊ​ലീ​സി​ന്റെ
പ​ങ്ക് ​സ്തു​ത്യ​ർ​ഹ​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​ര​ണ്ടാം​ ​ത​രം​ഗ​ത്തി​ൽ​ ​രോ​ഗ​വ്യാ​പ​നം​ ​ത​ട​യു​ന്ന​തി​ന് ​പൊ​ലീ​സ് ​വ​ഹി​ച്ച​ ​പ​ങ്ക് ​സ്തു​ത്യ​ർ​ഹ​മാ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.​ ​ഗു​രു​വാ​യൂ​ർ​ ​ടെ​മ്പി​ൾ​ ​പൊ​ലീ​സ് ​സ്​​റ്റേ​ഷ​ൻ,​ ​ക​ൺ​ട്രോ​ൾ​ ​റൂം,​ ​അ​സി.​ ​ക​മ്മി​ഷ​ണ​ർ​ ​ഓ​ഫീ​സ് ​എ​ന്നി​വ​ ​വീ​ഡി​യോ​ ​കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
ജ​ന​സേ​വ​ന​ത്തി​ൽ​ ​പൊ​ലീ​സി​ന്റെ​ ​പു​തി​യ​ ​മു​ഖ​മാ​ണ് ​കേ​ര​ളം​ ​ക​ണ്ട​ത്.​ ​എ​ല്ലാ​ ​ബു​ധ​നാ​ഴ്ച​ക​ളി​ലും​ ​വീ​ഡി​യോ​ ​കോ​ൺ​ഫ​റ​ൻ​സ് ​വ​ഴി​ ​പ​രാ​തി​ ​സ്വീ​ക​രി​ക്കാ​ൻ​ ​ഗു​രു​വാ​യൂ​ർ​ ​സ്​​റ്റേ​ഷ​ൻ​ ​ഹൗ​സ് ​ഓ​ഫീ​സ​ർ​ക്ക് ​മു​ഖ്യ​മ​ന്ത്രി​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.
മു​ൻ​ ​എം.​എ​ൽ.​എ​ ​കെ.​വി​ ​അ​ബ്ദു​ൾ​ ​ഖാ​ദ​റി​ന്റെ​ ​ആ​സ്തി​ ​വി​ക​സ​ന​ ​ഫ​ണ്ടി​ൽ​ ​നി​ന്ന് 99​ ​ല​ക്ഷം​ ​രൂ​പ​യ​ട​ക്കം​ 3.24​ ​കോ​ടി​ ​രൂ​പ​ ​ചെ​ല​വി​ലാ​ണ് 378.78​ ​ച​തു​ര​ശ്ര​മീ​​​റ്റ​ർ​ ​വി​സ്തീ​ർ​ണ​മു​ള്ള​ ​കെ​ട്ടി​ട​ത്തി​ന്റെ​ ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ത്.​ ​തൃ​ശൂ​ർ​ ​ജി​ല്ലാ​ ​ലേ​ബ​ർ​ ​കോ​ൺ​ട്രാ​ക്ടിം​ഗ് ​സ​ഹ​ക​ര​ണ​ ​സം​ഘ​മാ​ണ് ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ത്.​ ​മ​ന്ത്രി​ ​കെ.​രാ​ധാ​കൃ​ഷ്ണ​ൻ,​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ,​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​ഭാ​ര​വാ​ഹി​ക​ൾ,​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ലോ​ക്നാ​ഥ് ​ബെ​ഹ്‌​റ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.