maranalloor

മലയിൻകീഴ്: ജില്ലാ പഞ്ചായത്താരംഭിച്ച പാലിയേറ്റീവ് കിടപ്പുരോഗികൾക്കുള്ള മൊബൈൽ വാക്സിനേഷൻ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മാറനല്ലൂരിൽ മന്ത്രി ജി.ആർ.അനിൽ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സലൂജ, മിൽമാ മേഖലാ കൺവീനർ എൻ.ഭാസുരാംഗൻ, മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.