akshara

വെഞ്ഞാറമൂട്: ലോക്ക് ഡൗണിൽ "ലോക്ക് " ആയവർക്ക് ആശ്വാസമേകാൻ നെല്ലനാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന അക്ഷരവീട് പദ്ധതിക്ക് തുടക്കമായി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീടുകളിൽ കഴിയുന്നവർക്ക് വായിക്കാൻ ആവശ്യമായ പുസ്തകങ്ങൾ പഞ്ചായത്ത് ലൈബ്രറിയിൽ നിന്ന് അക്ഷരസേന പ്രവർത്തകർ വഴി വീടുകളിൽ എത്തിക്കുന്ന പദ്ധതിയാണ് അക്ഷരവീട്. വായനാദിനത്തിൽ കവി വിഭു പിരപ്പൻകോട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ അദ്ധ്യക്ഷയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്വരാജ് ഭവനിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് കീഴായിക്കോണം സോമൻ, സെക്രട്ടറി അജിത്, റഷീദ് ചുള്ളിമാനൂർ, അഡ്വ. വെഞ്ഞാറമൂട് സുധീർ, എഫ്. സജീന, ഉഷാകുമാരി, മാണിക്കമംഗലം ബാബു, വിപിൻ തുടങ്ങിയവർ പങ്കെടുത്തു. ഫോൺ: 8113918282,9946838395.