corid

കിളിമാനൂർ: കൊടുവഴന്നൂർ കനിവ് ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ കൊവിഡ് പ്രതിരോധ ഉപകരണങ്ങളുടെയും ഭക്ഷ്യ കിറ്റുകളുടെ വിതരണവും കൊടുവഴന്നൂർ വലിയവിള ക്ഷേത്ര ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഒ.എസ്.അംബിക ഉദ്ഘാടനം ചെയ്തു. പുളിമാത്ത് പഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരി, ട്രസ്റ്റ് സെക്രട്ടറി വിജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണിക്കൃഷ്ണൻ, വാർഡ് മെമ്പർമാരായ സുജി പ്രസാദ്, ബീന, ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ലിനേജ് എന്നിവർ പങ്കെടുത്തു.