maranalloor

മലയിൻകീഴ്: മാറനല്ലൂർ പഞ്ചായത്തിലെ അരുവിക്കര വാർഡിലുൾപ്പെട്ട പുന്നാവൂർ കൃഷ്ണ നഗർ ഭാഗത്തെ കൊടും വളവിൽ സ്ഥാപിച്ചിരുന്ന സേഫ്ടി മിറർ (സുരക്ഷാ കണ്ണാടി) സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി പരാതി. റോഡിലെ അപകടകരമായ വളവ് നിമിത്തം നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് തുടർന്ന് വാർഡ് അംഗം ഷിബുവിന്റെ നേതൃത്വത്തിൽ ബി.ജെ.പി പ്രവർത്തകർ തുക സ്വരൂപിച്ചാണ് സെഫ്റ്റി മിറർ വാങ്ങിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച മറനല്ലൂർ സി.ഐ ജഗദീഷാണ് സെഫ്റ്റി മിറർ സ്ഥാപിച്ച് ഉദ്ഘാടനം ചെയ്തത്. മിറർ നശിപ്പിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ മാറനല്ലൂർ പൊലീസിൽ പരാതി നൽകിയതായി പൊതു പ്രവർത്തകൻ അരുവിര സുനിൽ അറിയിച്ചു.

ക്യാപ്ഷൻ: പുന്നാവൂർ കൃഷ്ണ നഗറിലെ കൊടുംവളവിൽ സ്ഥാപിച്ചിരുന്ന സേഫ്ടി മിറർ സാമൂഹ്യവിരുദ്ധർ പൊട്ടിച്ച നിലയിൽ)