മുടപുരം:അഴൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ചലച്ചിത്ര താരം പൃഥ്വി രാജ്, നാട്ടുകാരനും പൂർവ വിദ്യാർത്ഥിയും സിനിമാ നിർമ്മാതാവുമായ ഷാജി നടേശൻ എന്നിവർ സംഭാവന നൽകിയ ആറ് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. സ്കൂൾ എസ്.പി.സി.ഭാരവാഹികളുടെ അഭ്യർത്ഥനയെ തുടർന്ന് നേരത്തെ ആറ്റിങ്ങൽ സി.ഐ. ആയിരുന്ന അനിൽകുമാറിന്റെ ഇടപെടലിനെ തുടർന്നാണ് ഡിജിറ്റൽ ഫോണുകൾ കുട്ടികൾക്ക് ലഭ്യമായത്. ഡി.വൈ.എസ്.പി. അനിൽകുമാർ, മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ജയാ സജിത്ത് അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് സി.ഐ. രാജേഷ് കുമാർ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഷാജഹാൻ, അംബിക, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഷീജ, സിന്ധു, ഹെഡ്മിസ്ട്രസ് ലതാദേവി, സി.പി.ഓ.സുഗതൻ, എ.സി.പി.ഓ രാജേശ്വരി, ഡബ്ലിയു.ഡി.ഐ.ശ്രീലേഖ, ഡി.ഐ വിജയൻ നായർ, മുൻ പി.ടി.എ പ്രസിഡന്റ് വിനോദ്.എസ്. ദാസ് തുടങ്ങിയവർ പങ്കെടുത്തു.