photo

പാലോട്: പച്ച റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ പേരയം ആയുർവേദ ആശുപത്രിയുടെ സഹകരണത്തോടെ കൊവിഡ് പ്രതിരോധ ആയുർവേദ മരുന്ന് വിതരണം സംഘടിപ്പിച്ചു. വിതരണോദ്ഘാടനം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോമളം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് പത്മാലയം മിനിലാൽ അദ്ധ്യക്ഷനായിരുന്നു. നവോദയ വാർഡ് മെമ്പർ കടുവാച്ചിറ സനൽ, ഭാരവാഹികളായ കെ. സുരേന്ദ്രൻ നായർ, ജെ. ബാബു, ജയകുമാരൻ, സജീഷ്, എസ്.എസ്. ബാലു, ജി. സാജു, ഷിബു കിഴക്കതിൽ, അജയകുമാർ, ഗിരിധരൻ, ഭാസ്കരൻ നായർ, അഡ്വ. സുഭാഷ്,അഭിലാഷ്‌, അമർനാഥ് എന്നിവർ നേതൃത്വം നൽകി. കൊവിഡ് ബാധിത മേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് മെമ്പർ കടുവാച്ചിറ സനൽ നേതൃത്വം നൽകി.