ബാലരാമപുരം: ബാലരാമപുരത്ത് കോൺഗ്രസിന്റെ അന്നം പുണ്യം പദ്ധതി സാമൂഹ്യ അടുക്കള സന്ദർശിച്ച യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ രാഹുൽ ഗാന്ധിയുടെ ജന്മദിനാഘോഷത്തിലും മുഖ്യാതിഥിയായി എത്തിയത് പ്രവർത്തകർക്ക് ആവേശമായി. അന്നം പുണ്യം പദ്ധതി ചെയർമാനും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ വിൻസെന്റ് ഡി പോളിന് എം.എം. ഹസ്സൻ കേക്ക് മുറിച്ച് നൽകിയായിരുന്നു രാഹുൽ ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചത്. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്യാനമനുസരിച്ച് എല്ലാ വാർഡിലും കൊവിഡിനെതിരെ സന്നദ്ധ സേന രൂപീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്യാപ്ഷൻ: രാഹുൽ ഗാന്ധിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വിൻസെന്റ് ഡി. പോളിന് കേക്ക് മുറിച്ച് നൽകുന്നു