vayanadinam

പാറശാല: വായനാ ദിനത്തിൽ ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങൾ സമ്മാനിച്ച് മാതൃകയായി കെ.പി.സി.സി സെക്രട്ടറി. കാരോട് പഞ്ചായത്തിലെ ലൈബ്രറി കൂട്ടായ്മകളിൽ ഉൾപ്പെട്ട 7 ഗ്രന്ഥശാലകൾക്കാണ് കെ.പി.സി.സി സെക്രട്ടറിയും പ്ലാമൂട്ടുക്കട സ്വദേശിയുമായ അഡ്വ.സി.ആർ. പ്രാണകുമാർ പുസ്തകങ്ങൾ സമ്മാനിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗ്രന്ഥശാലകളിൽ നടന്ന വായനാദിനാചരണവും സി.ആർ.പ്രാണകുമാർ ഉദ്ഘാടനം ചെയ്തു. ഞാറക്കാല ഹിമശൈല ഗ്രന്ഥശാല, പ്ലാമൂട്ടുക്കട നേതാജി ഗ്രന്ഥശാല, നരിക്കുഴി ഫ്രണ്ട്‌സ് ലൈബ്രറി, അമ്പിലിക്കോണം കലാഗ്രാമം ലൈബ്രറി, അയിര ഗ്രാമോദ്ധാരണ ഗ്രന്ഥശാല, കാന്തല്ലൂർ ജനതാ ഗ്രന്ഥശാല, കാരോട് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാല എന്നീ ഗ്രന്ഥശാലകൾക്കാണ് പുസ്തകങ്ങൾ വാങ്ങി നൽകിയത്. വിവിധ ഗ്രന്ഥശാലകളിലായി നടന്ന പരിപാടികളിൽ സി.ആർ. വിജയകൃഷ്ണൻ, കെ.ടി.സെൽവരാജ്, സി.ആഗസ്റ്റിൻ, കാന്തള്ളൂർ മധുസുദനൻ നായർ, ഞാനദാസ്, അയിര രാമചന്ദ്രൻ നായർ, കാരോട് ലോറൻസ്, നിധീഷ് ബാലു തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: വായനാ ദിനത്തിൽ കാരോട് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലക്ക് കെ.പി.സി.സി സെക്രട്ടറി അഡ്വ.സി.ആർ.പ്രാണകുമാർ പുസ്തകങ്ങൾ സമ്മാനിക്കുന്നു.