kovalam

കോവളം: ജനസൗഹൃദ പ്രവർത്തനങ്ങളിലൂടെയും പദ്ധതികളിലൂടെയും മികച്ച മാതൃകയാവുകയാണ് കോവളത്തെ പൊലീസുകാർ. കൊവിഡിന്‍റെ തുടക്കത്തില്‍ രാജ്യം മുഴുവൻ അടച്ചിട്ടപ്പോഴും കരുതലായി ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുകയായിരുന്നു അവർ. വീടുകളിൽ അകപ്പെട്ടവർക്ക് മരുന്നുകൾ എത്തിച്ചു നൽകുന്നതിനായി സാന്ത്വനം ,അവശ്യസാധനങ്ങൾ എത്തിച്ചു നൽകുന്നതിനായി കൈത്താങ്ങ് എന്നീ ടെലി പ്ലാറ്റ്‌ഫോമുകൾക്ക് തുടക്കമിട്ടത് കോവളം പൊലീസുകാരാണ്.
കോവളം എസ്.എച്ച്.ഒ യുടെ ഫേസ്ബുക്ക് പേജിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ സന്ദേശങ്ങൾ എല്ലാവരിലുമെത്തുന്നു. സ്‌കൂൾ കുട്ടികൾ സാമൂഹിക വിരുദ്ധർ, മയക്കുമരുന്ന് മാഫിയ തുടങ്ങിയവരുടെ പിടിയിലകപ്പെടാതിരിക്കാനും കുട്ടികൾക്കും മാതാപിതാക്കൾക്കും അവബോധം സൃഷ്ടിക്കുന്നതിനായി ഈ പേജ് ഫലം കണ്ടു. ലോക്ഡൗണിൽ വീടുകളിൽ ഒതുങ്ങിപ്പോയതുമൂലം മാനസിക സമ്മർദ്ദത്തിലകപ്പെട്ട കുട്ടികളെ കണ്ടെത്താനും ​കുട്ടികൾക്കായി ചിത്രരചനയും ഉപന്യാസ മത്സരങ്ങൾ, ഓൺ ലൈൻ പഠനത്തിന് സഹായം എത്തിച്ചു നൽകാനും കുറ്റകൃത്യത്തിന് ഇരയാകാൻ സാധ്യതയുള്ള കുട്ടികളെ തിരിച്ചറിയാനും ആത്മഹത്യ പ്രവണതയുള്ളവരെ തിരിച്ചറിയുന്നതിനും അവരെ സഹായിക്കുന്നതിനുമായി ആവിഷ്‌കരിച്ച വിവിധ പദ്ധതിക്കും ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.

മൊബൈൽ ദുരുപയോഗം, ബാങ്കിങ്, ഓൺലൈൻ തട്ടിപ്പ് തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങൾ വിശദമായി അന്വേഷിക്കാനും നടപടികൾ
ആധുനികരീതിയിൽ നവീകരിച്ച ഫയൽ കംപ്യൂട്ടർ, സ്റ്റേഷൻ ഹൗസ് ഓഫീസർ, ക്രൈം എസ്‌.ഐ, പാറാവുകാർ എന്നിവരുടെ മുറികൾ, ലോക്കപ്പ്, വനിതാ ഹെൽപ് ഡെസ്‌കിന് പ്രത്യേകം കൗണ്ടർ, ടെലിവിഷൻ, വാട്ടർ പ്യൂരിഫയർ, തുടങ്ങി അടിമുടി കെട്ടും മട്ടും മാറിയിരിക്കുകയാണ് കോവളം പൊലീസ് സ്റ്റേഷൻ.