നെയ്യാറ്റിൻകര: കെ.പി.സി.സി വിചാർ വിഭാഗ് നേതൃത്വം നൽകുന്ന എം. വേണുഗോപാലൻ തമ്പി - നെയ്യാറ്റിൻകര ശശി സ്‌മാരക അന്നം പുണ്യം പദ്ധതിയുടെ ഭാഗമായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ കൂട്ടിരിപ്പുകാർക്കും രോഗികൾക്കും ഭക്ഷണം നൽകുന്നത് തുടരുന്നത്. വീടുകളിൽ നിന്ന് കോൺഗ്രസ് പ്രവർത്തകർ ഏറ്റുവാങ്ങുന്ന പൊതിച്ചോറുകളാണ് വിതരണം ചെയ്യുന്നത്. കൊവിഡ് പ്രതിസന്ധി മാറുന്നത് വരെ ഭക്ഷണ വിതരണം ചെയ്യുമെന്ന് വിചാർ വിഭാഗ് ജില്ലാ ചെയർമാൻ വിനോദ് സെൻ അറിയിച്ചു. ചെങ്കൽ ബ്ലോക്ക് പ്രസിഡന്റ് ശ്രീധരൻ നായർ, ഡി.സി.സി ജനറൽ സെക്രട്ടറി സുകുമാരി അമ്മ, പെരുമ്പഴുതൂർ ഗോപൻ, ഗ്രാമം പ്രവീൺ, ടി.എസ്. ലിവിൻസ് കുമാർ,​ജയരാജ്, ആർ.ഒ. അരുൺ, ബോവസ്, അമ്പലം രാജേഷ്, ജോജിൻ, രതീഷ്,​ ജി.എം. സുഗുണൻ, സതീഷ്, ശ്രീകുമാർ പെരുമ്പഴുതൂർ, മനു, വിജിൻ, അഡ്വ. പ്രബിൻ, എബനീസർ, അരുൺ സേവ്യർ തുടങ്ങിയവർ നേതൃത്വം നൽകി.