വർക്കല: അയിരൂർ എം.ജി.എം മോഡൽ സ്കൂളിൽ വായനാദിനാഘോഷം വിവിധ പരിപാടികളോടെ നടന്നു. പ്രിൻസിപ്പൽ ഡോ. എസ്. പൂജ, പി.എൻ. പണിക്കരുടെ ഛായാചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തിയാണ് ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഓൺലൈനായി കുട്ടികൾക്ക് വായനാദിന പ്രതിജ്ഞയും പി.എൻ. പണിക്കർ അനുസ്മരണവും വായനാദിന സന്ദേശവും നൽകി. പ്രൈമറി, സെക്കൻഡറി, ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ വിവിധ തരത്തിലുളള പരിപാടികൾക്കും ഇതോടെ തുടക്കമായി. പോസ്റ്റർ രചന, നാടകം, പുസ്തകാനുഭവം, കഥകളുടെ ശബ്ദാവിഷ്കാരം, പൊതുവിജ്ഞാനം വായനയിലൂടെ തുടങ്ങിയ നിരവധി പ്രോഗ്രാമുകൾ ഒരു മാസക്കാലം ഓൺലൈനായി നടക്കും. 9-ാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി എഴുത്തുകാരൻ സന്തോഷ് എച്ചിക്കാനവുമായുള്ള വായനയിലൂടെ എഴുത്തിലേക്ക് എന്ന സംവാദവും നടന്നു. 8-ാം ക്ലാസിലെ വിദ്യാർത്ഥികൾക്കൊപ്പം പ്രൊഫ. ജോർജ്ജ് ഓണക്കൂറും 7-ാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് വായന മനസിനും ശരീരത്തിനും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സഞ്ജീവും 6-ാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് എഴുത്തും വായനയും എന്ന വിഷയത്തെ അടിസ്ഥാമാക്കി ദീപു നയിക്കുന്ന വെബിനാറും തുടർ ദിവസങ്ങളിൽ നടക്കും. ട്രസ്റ്റ് സെക്രട്ടറി ഡോ. പി.കെ. സുകുമാരൻ പങ്കെടുക്കും.