തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ വായനാദിനവും പി.എൻ. പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. കോളേജിലെ ഭാഷാ വകുപ്പുകളുടെയും നാഷണൽ സർവീസ് സ്കീമിന്റെയും നേതൃത്വത്തിലാണ് ഓൺലൈനായി ചടങ്ങ് സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ. ജിത.എസ്.ആർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത എഴുത്തുകാരൻ വി.വി. അയ്യപ്പന്റെ മകളും കോളേജിലെ മലയാള വിഭാഗം മേധാവിയുമായ പ്രൊഫ. വി.എ. വിജയ മുഖ്യാതിഥിയായിരുന്നു. കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ചന്ദ്രമോഹൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഡോ. ടി.കെ. സുഷമ, ഡോ. പി. ലൈല, കോളേജ് പി.ടി.എ സെക്രട്ടറി ജി. കവിദാസ്, മാഗസിൻ എഡിറ്റർ കാവേരി. എസ്.ഗിരി എന്നിവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥി പ്രതിനിധികളായി റിനിജ, ദൃശ്യ ദിലീഷ്, അമൃത.ബി.രമേശ്, ഉമ്മർ മുഹത്തർ തുടങ്ങിയവർ പങ്കെടുത്തു. യോഗാനന്തരം ഗൂഗിൾ മീറ്റ് വഴി വായനാമത്സരം സംഘടിപ്പിച്ചു. ഗദ്യപാരായണം, പദ്യപാരായണം തുടങ്ങിയ മത്സര ഇനങ്ങൾ വിദ്യാർത്ഥികളുടെ സജീവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പദ്യപാരായണത്തിൽ ശ്രുതി അനൂപ്, അമലു.പി.എസ്, ലേഖ മണിനാഥൻ എന്നിവരും ഗദ്യ പാരായണത്തിൽ അമലു, പി.എസ്, ആർ.സി. കൃഷ്ണപ്രിയ, സോന.എസ് എന്നിവരും വിജയികളായി.