തിരുവനന്തപുരം: ശനിയും ഞായറും ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളുണ്ടെങ്കിലും കൊവിഡ് മാനദണ്ഡം പാലിച്ച് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം പാഴ്സലായി വാങ്ങാൻ പൊലീസിന്റെ അനുമതി. ഭക്ഷണം വിതരണം ചെയ്യുന്നതിന് പരമാവധി ഹോം ഡെലിവറി രീതി സ്വീകരിക്കണമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അഭ്യർത്ഥിച്ചു. ഹോം ഡെലിവറി സംവിധാനം പ്രായോഗികമല്ലെങ്കിൽ പാഴ്സൽ നൽകാം. പാഴ്സൽ വാങ്ങാൻ എത്തുന്നവർ സത്യവാങ്മൂലം കരുതണമെന്നും ഡി.ജി.പി അറിയിച്ചു.