നെയ്യാറ്റിൻകര: ജില്ലയിൽ കൊവിഡ് പോസിറ്റീവായ റിമാൻഡ് പ്രതികളെ പാർപ്പിച്ച് വരുന്ന നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിലിൽ നിന്നും തടവുകാരെ ചികിത്സക്കായി ജില്ലയിലെ വിവിധ ആശുപത്രികളിൽ എത്തിക്കുന്നതിന് വേണ്ടി കെ.ആൻസലൻ എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ആംബുലൻസ് കെ.ആൻസലൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ജയിൽ സൂപ്രണ്ട് എം.ഗോപകുമാർ, കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ലാലു.ടി.എസ്, ജയിൽ അസി.സൂപ്രണ്ട് ഉദയകുമാർ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ സുരേഷ് റാം, അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ നിശാന്ത്.എൻ, അനീഷ്.എസ്, ഷാജി.കെ, സുധീഷ് എന്നിവർ പങ്കെടുത്തു.
ഫോട്ടോ: എം.എൽ.എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിലിനായി അനുവദിച്ച ആംബുലൻസ് കെ.ആൻസലൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു.