നെയ്യാറ്റിൻകര: വായനാദിനാചരണത്തോട് അനുബന്ധിച്ച് സി.പി.ഐ അതിയന്നൂർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അതിയന്നൂർ പഞ്ചായത്തിലെ 50 വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി. നെയ്യാറ്റിൻകര ഗേൾസ് എച്ച്.എസ് പ്ലസ്ടു വിദ്യാർത്ഥി എസ്.ആർ. ആര്യയ്ക്ക് പുസ്തകം നൽകി പ്രൊഫ. എം. ചന്ദ്രബാബു ഉദ്ഘാടനം നിർവഹിച്ചു. എം. ശ്രീകാന്ത്, നെല്ലിമൂട് സജി, സി. ചന്ദ്രലാൽ, ജി. ശശിധരൻ, എ. ശോഭനകുമാർ, എം. രാജീവ് എന്നിവർ പങ്കെടുത്തു.
ഡെന്നിസൺ സ്മാരക ഗ്രന്ഥശാലയും നെയ്യാറ്റിൻകര അഗ്രോ ഹോർട്ടികൾച്ചർ സഹകരണ സംഘവും സംയുക്തമായി വായനോത്സവം സംഘടിപ്പിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ വായനാമത്സരങ്ങൾ, പുസ്തകവിചാരം, കവിതാ, കഥാസ്വാദനം, പുസ്തക പ്രകാശനം, പ്രസംഗ പരിശീലനം, വ്യക്തിത്വവികസനം തുടങ്ങിയവ ഓൺ ലൈൻ പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുമെന്ന് ഗ്രന്ഥശാല പ്രസിഡന്റ് വി.എസ്. സജീവ്കുമാർ അറിയിച്ചു.
മണലുവിള ഇന്ദിരാജി കലാകായിക സംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വായനാദിനാചരണത്തിൽ പെരുങ്കടവിള ഗ്രാമ പഞ്ചായത്തിലെ തത്തിയുർ ഉഷ, അയിരൂർ ബാബു, അനുപ് മാരായമുട്ടം എന്നിവരെ പ്രസിഡന്റ് ബിനിൽ മണലുവിളയുടെ നേതൃത്വത്തിൽ വീടുകളിലെത്തി ആദരിച്ചു. സെക്രട്ടറി അനൂപ്, പ്രിയദർശനി പ്രസിഡന്റ് പുനയൽ സന്തോഷ്, സത്യം പ്രസിഡന്റ് അയിരുർ സുഭാഷ് യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് അരുവിപ്പുറം അരുൺദേവ് തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടേ: നെയ്യാറ്റിൻകര ഗേൾസ് എച്ച്. എസ് പ്ലസ് ടു വിദ്യാർത്ഥി എസ്.ആർ. ആര്യയ്ക്ക് പുസ്തകം നൽകി പ്രൊഫ. എം. ചന്ദ്രബാബു വായനാദിനാചരണം ഉദ്ഘാടനം ചെയ്യുന്നു