ss

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച വ്യക്തിപരമായ ആരോപണങ്ങൾക്ക് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ കടുത്തഭാഷയിൽ മറുപടി പറഞ്ഞ് വെല്ലുവിളിക്കുകയും പ്രമുഖ നേതാക്കൾ ഇരുപക്ഷവും ചേർന്ന് പ്രതികരിക്കുകയും ചെയ്തതോടെ കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷം ഇതുവരെ കാണാത്ത തരത്തിൽ ചൂടുപിടിച്ചു.

അതേസമയം, മുഖ്യമന്ത്രിയെ പ്രതികരിക്കാൻ നിർബന്ധിതനാക്കിയ വാരികയിലെ അഭിമുഖത്തിൽ അദ്ദേഹത്തെ ബ്രണ്ണൻ കോളേജിൽ വച്ച് ആക്രമിച്ചു എന്ന പരാമർശം നടത്തിയിട്ടില്ലെന്നു വ്യക്തമാക്കുകയും ചെയ്തു സുധാകരൻ. സുധാകരന് മുഖ്യമന്ത്രി നൽകുന്ന മറുപടി ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.

സുധാകരനെ മാത്രം ഉന്നംവച്ചാണ് സി.പി.എം നീക്കമെങ്കിലും ലക്ഷ്യം യു.ഡി.എഫിൽ വിള്ളലുണ്ടാക്കുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മറുപടി പറഞ്ഞതും പാർട്ടിയിൽ ആലോചിച്ചിട്ടാണെന്നാണ് വിവരം. തെറ്റിദ്ധാരണയുണ്ടാക്കും വിധം നടത്തിയ അധിക്ഷേപത്തിന് മറുപടി നൽകിക്കഴിഞ്ഞതിനാൽ അതിന്റെ പിന്നാലെ പോയി സുധാകരനെ കേമനാക്കേണ്ടെന്നാണ് നിലപാട്. സുധാകരനെ സി.പി.എം ഭയക്കുന്നുവെന്ന ധാരണ വളർത്താനാണ് യു.ഡി.എഫ് ശ്രമം. തിരഞ്ഞെടുപ്പ് പരാജയത്തിലൂടെ ചോർന്നുപോയ വീര്യം വീണ്ടെടുക്കുകയാണ് അവരുടെ ലക്ഷ്യം. കെ. സുധാകരന്റേത് ക്രിമിനൽ രാഷ്ട്രീയ പശ്ചാത്തലമാണെന്ന് വരുത്താനും സി.പി.എം ശ്രമിക്കുന്നു. കണ്ണൂരിലെ നാല്പാടി വാസു വധക്കേസും മുൻ ഡി.സി.സി പ്രസിഡന്റ് പി. രാമകൃഷ്ണൻ സുധാകരനെതിരെ നടത്തിയ ആക്ഷേപങ്ങളും ജില്ലയിലെ മറ്റൊരു മുതിർന്ന നേതാവായ മമ്പറം ദിവാകരൻ അഭിമുഖത്തിൽ നടത്തിയ വിമർശനങ്ങളും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തിയത് അതിനാലാണ്. അടിക്ക് തിരിച്ചടിയെന്ന മട്ടിൽ ഇന്നലെ മുഖ്യമന്ത്രിയുടേത് ക്രിമിനൽ പശ്ചാത്തലമാണെന്ന് സ്ഥാപിക്കാൻ സുധാകരനും ആരോപണങ്ങളുയർത്തി. പിണറായി വെട്ടിപ്പരിക്കേല്പിച്ചെന്ന് കണ്ടോത്ത് ഗോപിയെ ഒപ്പമിരുത്തി പറയിച്ചതും വാടിക്കൽ രാമകൃഷ്ണൻ വധക്കേസിൽ പിണറായി ഒന്നാം പ്രതിയാണെന്ന് സ്ഥാപിക്കാൻ എഫ്.ഐ.ആർ ഉയർത്തിക്കാട്ടിയതും അതിന്റെ ഭാഗമാണ്.

വെ​ല്ലു​വി​ളി​ച്ച് സുധാ​ക​രൻ


1.​ ​പി​ണ​റാ​യി​യെ​ ​ആ​ക്ര​മി​ച്ചോ?


പി​ണ​റാ​യി​ ​വി​ജ​യ​നെ​ ​ച​വി​ട്ടി​ ​താ​ഴെ​ ​ഇ​ട്ടെ​ന്ന് ​അ​ഭി​മു​ഖ​ത്തി​ൽ​ ​പ​റ​ഞ്ഞി​ട്ടി​ല്ല.​ ​ആ​ ​ലേ​ഖ​ക​ൻ​ ​എ​ന്നോ​ട് ​ചോ​ദി​ക്കു​ക​യാ​യി​രു​ന്നു.​ ​പ്ര​സി​ദ്ധീ​ക​രി​ക്കി​ല്ലെ​ന്ന​ ​ഉ​റ​പ്പി​ൽ​ ​പ​റ​ഞ്ഞ​ ​ചി​ല​ ​കാ​ര്യ​ങ്ങ​ൾ​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​ചേ​ർ​ത്ത​ത് ​എ​ന്റെ​ ​കു​റ്റ​മ​ല്ല.

2.​ ​മ​ക്ക​ളെ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ​ ​പ​ദ്ധ​തി​യി​ട്ടോ?

ഇ​ക്കാ​ര്യം​ ​എ​ന്റെ​ ​സു​ഹൃ​ത്ത് ​പ​റ​ഞ്ഞെ​ന്നാ​ണ് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​വെ​ളി​പ്പെ​ടു​ത്ത​ൽ.​ആ​ ​സു​ഹൃ​ത്തി​ന് ​പേ​രി​ല്ലേ​?​ ​ഒ​രാ​ളു​ടെ​ ​മ​ന​സി​ൽ​ ​വി​ങ്ങി​ത്തു​ടി​ക്കു​ന്ന​ ​അ​നു​ഭ​വം​ ​എ​ന്തി​ന് ​എ​ഴു​തി​ ​വാ​യി​ക്ക​ണം​?​ ​എ​ന്തു​കൊ​ണ്ട് ​അ​ന്ന് ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​കൊ​ടു​ത്തി​ല്ല.​ ​ഭാ​ര്യ​യോ​ടു​പോ​ലും​ ​പ​റ​ഞ്ഞി​ല്ല​ത്രെ.​ ​ആ​ദ്യം​ ​ഭാ​ര്യ​യോ​ട​ല്ലേ​ ​പ​റ​യേ​ണ്ടി​യി​രു​ന്ന​ത്?​ ​അ​ന്നൊ​ന്നും​ ​പ​റ​യാ​തെ​ ​ഒ​രു​ ​രാ​ഷ്ട്രീ​യ​ ​ആ​രോ​പ​ണ​മാ​യി​ ​ഇ​പ്പോ​ൾ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ക​സേ​ര​യ്‌​ക്കും​ ​അ​ന്ത​സി​നും​ ​ചേ​ർ​ന്ന​ത​ല്ല.


3.​താ​ങ്ക​ൾ​ക്ക് ​വി​ദേ​ശ​ ​ക​റ​ൻ​സി​ ​ഇ​ട​പാ​ട് ​ഉ​ണ്ടോ​ ?

ഉ​ണ്ടെ​ന്ന് ​പ​റ​യു​ന്ന​ത് ​മു​ഖ്യ​മ​ന്ത്രി​യാ​ണ്.​ ​നാ​ലു​ ​വ​ർ​ഷം​ ​ക​ള്ള​ക്ക​ട​ത്ത് ​ന​ട​ത്തി​യ​ത് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സ് ​അ​ല്ലേ​?​ ​പ​ത്താം​ ​ക്ലാ​സ് ​പാ​സാ​കാ​ത്ത​ ​ഒ​രു​ ​വ​നി​ത​യെ​ 3​ ​ല​ക്ഷം​ ​രൂ​പ​ ​ശ​മ്പ​ളം​ ​ന​ൽ​കി​ ​നാ​ല് ​വ​ർ​ഷം​ ​കൊ​ണ്ടു​ന​ട​ന്ന​ത് ​ആ​രാ​ണ്?​ ​വി​ദേ​ശ​ത്ത് ​പോ​കു​മ്പോ​ഴും​ ​തി​രി​ച്ച് ​വ​രു​മ്പോ​ഴും​ ​കൂ​ടെ​യു​ണ്ടാ​കും.​ ​എ​ന്നി​ട്ട് ​ഞാ​ൻ​ ​ക​ള്ള​ക്ക​ട​ത്തു​കാ​ര​ൻ​ ​എ​ന്നു​ ​പ​റ​യു​ന്നു.

4.​മ​ണ​ൽ​ ​മാ​ഫി​യ​ ​ബ​ന്ധം​ ​ഉ​ണ്ടോ?

മാ​ഫി​യ​ ​ബ​ന്ധം​ ​എ​നി​ക്ക​ല്ല.​ ​നി​ങ്ങ​ളി​ൽ​ ​നി​ന്ന് ​വെ​ടി​യു​ണ്ട​ ​പി​ടി​ച്ചെ​ടു​ത്ത​പ്പോ​ൾ​ ​ജ​സ്റ്റി​സ് ​സു​കു​മാ​ര​ൻ​ ​പ​റ​ഞ്ഞ​ത് ​നി​ങ്ങ​ൾ​ക്ക് ​മാ​ഫി​യ​ ​ബ​ന്ധ​മു​ണ്ടെ​ന്നാ​ണ്.​ ​വെ​ടി​യു​ണ്ട​ ​ഉ​ണ്ടെ​ങ്കി​ൽ​ ​തോ​ക്കും​ ​കാ​ണും.​ ​തോ​ക്കു​ള്ള​യാ​ളാ​ണോ,​ ​ഇ​തൊ​ന്നു​മി​ല്ലാ​ത്ത​ ​ഞാ​നാ​ണോ​ ​മാ​ഫി​യ?

5.​ ​ഫ​ണ്ട് ​തി​രി​മ​റി


ചി​റ​ക്ക​ൽ​ ​രാ​ജാ​സ് ​സ്കൂ​ൾ​ ​ഫ​ണ്ട്,​ ​ര​ക്ത​സാ​ക്ഷി​ ​സ​ഹാ​യ​ ​ഫ​ണ്ട്,​ ​ഡി.​സി.​സി​ ​ഓ​ഫീ​സ് ​ഫ​ണ്ട് ​തു​ട​ങ്ങി​യ​ ​ആ​രോ​പ​ണ​ങ്ങ​ളൊ​ക്കെ​ ​എ​ന്റെ​ ​പാ​ർ​ട്ടി​ ​അ​ന്വേ​ഷി​ക്കും.​ ​ആ​രെ​ങ്കി​ലും​ ​പ​രാ​തി​ ​ത​ന്നാ​ൽ​ ​അ​ന്വേ​ഷി​ച്ച് ​എ​ന്നെ​ ​പ്ര​തി​ക്കൂ​ട്ടി​ൽ​ ​ക​യ​റ്റാ​ൻ​ ​ന​ട്ടെ​ല്ല് ​കാ​ണി​ക്ക​ണം.

6.​ ​ബ്ര​ണ്ണ​ൻ​ ​കോ​ളേ​ജി​ൽ​ ​ന​ഗ്ന​നാ​യി​ ​ന​ട​ത്തി​ച്ചോ​ ?

എ​ന്നെ​ ​ന​ഗ്ന​നാ​യി​ ​ന​ട​ത്തി​ച്ചു​വെ​ന്ന​ത് ​പി​ണ​റാ​യി​ ​ദുഃ​സ്വ​പ്നം​ ​ക​ണ്ട​താ​യി​രി​ക്കാം.​ ​സ​മ​ശീ​ർ​ഷ​രാ​യ​ ​ആ​രെ​ങ്കി​ലും​ ​ഇ​ക്കാ​ര്യം​ ​പ​റ​ഞ്ഞാ​ൽ​ ​ഞാ​ൻ​ ​രാ​ഷ്ട്രീ​യം​ ​വി​ടാം.​ ​കെ.​എ​സ്.​എ​ഫ് ​അ​ന്ന് ​നാ​മ​മാ​ത്ര​മാ​യി​രു​ന്നു.​ ​അ​വ​രു​ടെ​ ​ചെ​യ​ർ​മാ​ൻ​ ​സ്ഥാ​നാ​ർ​ത്ഥി​ക്ക് ​ല​ഭി​ച്ച​ത് 35​ ​വോ​ട്ടാ​ണ്.​മ​മ്പ​റം​ ​ദി​വാ​ക​ര​നും​ ​എ.​കെ.​ ​ബാ​ല​നു​മൊ​ക്കെ​ ​പ​ഠി​ച്ച​ത് 1971​ലാ​ണ്.​ ​പി​ണ​റാ​യി​യും​ ​ഞാ​നു​മാ​യു​ള്ള​ ​പ്ര​ശ്നം​ 1967​ലാ​ണ്.