covid

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് മരണം വീണ്ടും നൂറു കടന്നു. ഇന്നലെ 115 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മരണനിരക്ക് ഉയർന്നത്. ഇതോടെ ആകെ മരണം 11,948 ആയി. 12,443 പേരാണ് ഇന്നലെ രോഗബാധിതരായത്. 24 മണിക്കൂറിനിടെ 1,21,743സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) 10.22 ശതമാനമാണ്. ഇന്നലെ രോഗംസ്ഥിരീകരിച്ചവരിൽ 11,639 പേർ സമ്പർക്കരോഗികളാണ്. 653 പേരുടെ ഉറവിടം വ്യക്തമല്ല. 78 പേരാണ് പുറത്ത് നിന്നും വന്നത്. 73 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. അതേസമയം ചികിത്സയിലായിരുന്ന 13,145പേർ രോഗമുക്തി നേടി.

രോഗവ്യാപനത്തിൽ തിരുവനന്തപുരമായിരുന്നു ഇന്നലെയും മുന്നിൽ. ജില്ലയിൽ 1777കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എറണാകുളം 1557, തൃശൂർ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട് 806, ആലപ്പുഴ 796, കോട്ടയം 640, കണ്ണൂർ 527, കാസർകോട് 493, പത്തനംതിട്ട 433, ഇടുക്കി 324, വയനാട് 222 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ സ്ഥിതി.

ആകെ രോഗികൾ 27,97,747

ടി.പി.ആർ തദ്ദേശസ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ

8% താഴെ 178

8 - 20% 633

20 - 30% 208

30ന് മുകളിലുള്ള 16 എണ്ണം

തിരുവനന്തപുരം​ - അതിയന്നൂർ, അഴൂർ, കഠിനംകുളം, കാരോട്, മണമ്പൂർ, മംഗലാപുരം, പനവൂർ, പോത്തൻകോട്, എറണാകുളം- ചിറ്റാറ്റുകര, പാലക്കാട്- നാഗലശേരി, നെന്മാറ, വല്ലപ്പുഴ, മലപ്പുറം - തിരുനാവായ, വയനാട് മൂപ്പൈനാട്, കാസർകോട് - ബേഡഡുക്ക, മധൂർ.