തിരുവനന്തപുരം: പൊലീസ് അക്കാഡമി, ഇന്റഗ്രേറ്റഡ് പൊലീസ് റിക്രൂട്ട് ട്രെയിനിംഗ് സെന്റർ (ഐ.പി.ആർ.ടി.സി), പൊലീസ് ട്രെയിനിംഗ് കോളേജ്, സ്​റ്റുഡന്റ് പൊലീസ് കേഡ​റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു.

ഓൺലൈനായി സംഘടിപ്പിച്ച വായനാ ദിനാഘോഷത്തിന്റെ ഉദ്ഘാടനം തൃശൂർ കേരള പൊലീസ് അക്കാഡമിയിൽ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ നിർവഹിച്ചു. കവി മുരുകൻ കാട്ടാക്കട വിശിഷ്ടാതിഥിയായിരിന്നു. അക്കാഡമി ഇൻസ്‌പെക്ടർ ജനറൽ (ട്രെയിനിംഗ്) പി. വിജയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പൊലീസ് അക്കാഡമി അസിസ്​റ്റന്റ് ഡയറക്ടർ (പൊലീസ് സയൻസ്) ഷൗക്കത്തലി സ്വാഗതമാശംസിച്ചു. പൊലീസ് അക്കാഡമി, ഐ.പി.ആർ.ടി.സി, പൊലീസ് ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളിൽ പരിശീലനത്തിലേർപ്പെട്ടിരിക്കുന്ന 2500 ഓളം പരിശീലനാർത്ഥികൾ, സ്​റ്റുഡന്റ് പൊലീസ് കേഡ​റ്റുകൾ എന്നിവരും സേനാംഗങ്ങളും ഓൺലൈൻ വായനാ ദിനാചരണത്തിൽ പങ്കെടുത്തു.