panchayath

തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേർന്ന് ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകളിലെയും പാലിയേറ്റീവ് കിടപ്പ് രോഗികൾക്ക് മൊബൈൽ വാക്സിനേഷൻ യൂണിറ്റ് ഉപയോഗിച്ച് വാക്സിനേഷൻ സൗകര്യം ആരംഭിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ അദ്ധ്യക്ഷനായി. ജില്ലയെ 4 മേഖലകളായി തിരിച്ചു 4 വാഹനങ്ങളിലായാണ് മൊബൈൽ വാക്സിനേഷൻ യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. മുൻകൂട്ടി അറിയിക്കുന്ന ദിവസങ്ങളിൽ നിശ്ചിത കേന്ദ്രങ്ങളിലെത്തി പാലിയേറ്റീവ് കിടപ്പുരോഗികൾക്ക് വാക്സിൻ നൽകും. ഇതിനായി മെഡിക്കൽ സംഘത്തിന്റെ സേവനവുമുണ്ടാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ. ഷൈലജാ ബീഗം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്. സുനിത, വി.ആർ. സലൂജ, എം. ജലീൽ, വിളപ്പിൽ രാധാകൃഷ്ണൻ, മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സുരേഷ് കുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഡി. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.