കാട്ടാക്കട: പൂവച്ചലിന്റെ ജനകീയ ഡോക്ടർ എസ്. രാജേന്ദ്രന്റെ സ്‌മരണാർഥം 'ഡോ. രാജേന്ദ്രൻ സെന്റർ ഫോർ സയൻസ് ആൻഡ് കൾച്ചർ ' എന്ന സ്ഥാപനത്തിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. പൂവച്ചലിൽ ചേർന്ന ഒന്നാം അനുസ്‌മരണത്തിനിടെയായിരുന്നു ചടങ്ങ്. ഇതിനായി എൻ. കൃഷ്‌ണൻകുട്ടി നായർ ചെയർമാനായി സമിതി രൂപീകരിച്ചു. എസ്. രാജേന്ദ്രന്റെ സ്‌മൃതിയിടത്തിൽ പുഷ്പാർച്ചന നടത്തി. ജി.സ്റ്റീഫൻ എം.എൽ.എ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ഒരാഴ്ച നീണ്ടു നിൽക്കുന്ന ശുചിത്വവാരം സി.പി.എം കാട്ടാക്കട ഏരിയാ സെക്രട്ടറി കെ. ഗിരി ഉദ്‌ഘാടനം ചെയ്തു. പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. സനൽകുമാർ ആശുപത്രി പരിസരത്ത് ഓർമ്മമരം നട്ടു. സി.പി.എം പൂവച്ചൽ ലോക്കൽ സെക്രട്ടറി കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ. കൃഷ്ണൻകുട്ടി നായർ, എൻ. വിജയകുമാർ, കെ. രാമചന്ദ്രൻ, ബിജുമോൻ എന്നിവർ സംസാരിച്ചു.