cdm

തിരുവനന്തപുരം: ചില തട്ടിപ്പുകൾ നടന്നതിനെ തുടർന്ന് അന്വേഷണം നടക്കുന്നതിനാൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ സി.ഡി.എമ്മുകളിൽ (ഓട്ടോമാറ്റിക് ഡിപ്പോസിറ്റ് ആൻഡ് വിത്ഡ്രാവൽ മെഷിൻ) നിന്ന് പണം പിൻവലിക്കുന്നത് താത്കാലികമായി നിറുത്തി. അതേ സമയം ഇതിൽ പണം നിക്ഷേപിക്കുന്നതിനോ മറ്റ് എ. ടി. എമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനോ തടസ്സമില്ല.