തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തിൽ പോളിടെക്നിക് വിദ്യാർത്ഥികൾക്ക് അതത് കോളേജിൽ വച്ച് പരീക്ഷ നടത്തുന്നത് രോഗവ്യാപനത്തിനിടയാക്കുമെന്ന പരാതിയുമായി വിദ്യാർത്ഥികൾ. പോളിടെക്നിക് ആറാം സെമസ്റ്റർ വിദ്യാർത്ഥികളാണ് പരാതിയുമായി എത്തിയിരിക്കുന്നത്. വിദ്യാർത്ഥികളിൽ ഭൂരിപക്ഷം പേരും കൊവിഡ് വാക്സിൻ എടുത്തിട്ടില്ല. 28 മുതൽ നടക്കുന്ന സാങ്കേതിക സർവകലാശാലയുടെ ബി.ടെക് എട്ടാം സെമസ്റ്രർ പരീക്ഷ ഓൺലൈനായാണ് നടത്തുന്നത്. ഒരു വിഭാഗം വിദ്യാർത്ഥികൾക്ക് ഓൺലൈനായും മറ്റൊരു വിഭാഗത്തിന് നേരിട്ടും പരീക്ഷ നടത്തുന്നത് ഇരട്ടത്താപ്പാണെന്നും പോളിടെക്നിക് പരീക്ഷകൾ കൂടി ഓൺലൈനാക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.