മലയിൻകീഴ്: ജില്ലാ ഭരണകൂടം വിളപ്പിൽ പഞ്ചായത്തിനെ ബി സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ പഞ്ചായത്തിലെ 18 വാർഡുകളിൽ നിയന്ത്രണങ്ങൾക്ക് നേരിയ ഇളവ് നൽകാൻ ഇന്നലെ ചേർന്ന പഞ്ചായത്ത് കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന വെള്ളൈക്കടവ്, പുളിയറക്കോണം വാർഡുകളിൽ നേരത്തേ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഇന്ന് മുതൽ രാവിലെ 7 മുതൽ വൈകിട്ട് 4 വരെ പ്രവർത്തിക്കാം. ഹോട്ടലുകൾ രാവിലെ 7 മുതൽ വൈകിട്ട് 7വരെ പാഴ്സൽ, ഹോം ഡെലിവറിക്കായി തുറക്കാം. 23 ന് നടക്കുന്ന അവലോകന യോഗത്തിന് ശേഷം നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.