നെടുമങ്ങാട്: പൂവത്തൂർ ഗവ. എച്ച്.എസ്.എസിലെ വായനാദിനം കവി അസീം താന്നിമൂട് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. വായനാദിന സന്ദേശം നൽകൽ, പുസ്തകാസ്വാദനം, കവിത ചൊല്ലൽ, കഥ പറച്ചിൽ, പ്രസംഗങ്ങൾ എന്നിവയിൽ വിദ്യാർത്ഥികൾ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് എസ്.എസ്. ബിജു അദ്ധ്യക്ഷനായി. കൗൺസിലർ ലേഖ വിക്രമൻ, പി.ടി.എ വൈസ് പ്രസിഡന്റ് ബി.ബി. സുരേഷ്, ലൈബ്രറി ഇൻ -ചാർജ് ജയലത ജി.എസ് എന്നിവർ പ്രസംഗിച്ചു. ലൈബ്രറി കൗൺസിൽ കൺവീനർ അഫ്രിൻ ഷംനാദ് പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. അമ്മ വായനയിൽ ലേഖ വിജയൻ പങ്കെടുത്തു. അതുൽ പ്രകാശ് വായനാദിന പ്രതിജ്ഞ ചൊല്ലി. പ്രിൻസിപ്പൽ പ്രതിഭ സ്വാഗതവും ഹെഡ്മിസ്ട്രസ് ഷീജ നന്ദിയും പറഞ്ഞു.