തിരുവനന്തപുരം: കിസാൻസഭ തിരുവനന്തപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വായനാ ദിനാചരണത്തിന്റെ ഭാഗമായി പുസ്തക വിതരണം സംഘടിപ്പിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പുസ്തകവിതരണം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ പി.കെ. രാജു, കിസാൻസഭ മണ്ഡലം പ്രസിഡന്റ് ശ്രീവരാഹം വിജയകുമാർ, സെക്രട്ടറി ഒ.എസ്. ബിനുകുമാർ എന്നിവർ സംസാരിച്ചു. നേതാക്കളായ സൈമൺ പുന്തുറ, കൃഷ്ണചന്ദ്രൻ, അഞ്ജു, അഖില, സന്ദേശ്, അബിദേവ് .ബി.കെ എന്നിവർ പങ്കെടുത്തു.