poor-students

തിരുവനന്തപുരം: നിർദ്ധനരായ വിദ്യാർത്ഥികൾക്ക് കൊവിഡ് പശ്ചാത്തലത്തിൽ ഡിജിറ്റൽ ഉപകരണങ്ങൾ നൽകുമെന്ന് കേരള എൻ.ജി.ഒ യൂണിയൻ. 2.5 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ഡിജിറ്റൽ പഠനോപകരണങ്ങൾ കൈമാറുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം 23ന് വൈകിട്ട് മൂന്നിന് മന്ത്രി വി.ശിവൻകുട്ടി എൻ.ജി.ഒ യൂണിയൻ ഹാളിൽ നിർവഹിക്കും. ജില്ലകളിൽ നടക്കുന്ന പ്രവർത്തനങ്ങളും വിജയിപ്പിക്കണമെന്ന് യൂണിയൻ ജനറൽ സെക്രട്ടറി എം.എ അജിത്കുമാർ അഭ്യർത്ഥിച്ചു.