കിളിമാനൂർ: യൂത്ത് കോൺഗ്രസ് പുളിമാത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ 500 കുടുംബങ്ങൾക്ക് പച്ചക്കറിക്കിറ്റ് വിതരണം നടത്തി. കാരേറ്റ് ജംഗ്ഷനിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കണ്ണൻ പുല്ലയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അടൂർ പ്രകാശ് എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഗിരികൃഷ്ണൻ, പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരി, വൈസ് പ്രസിഡന്റ് എ. അഹമ്മദ് കബീർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ സലിം, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രുഗ്മിണി അമ്മ, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം ബൻഷാ ബഷീർ, ജനപ്രതിനിധികളായ സുസ്‌മിത, രവീന്ദ്ര ഗോപാൽ, വിപിൻ, സുരേഷ്,​ ആശ കെ.എസ്.യു ജില്ലാ സെക്രട്ടറി ആദേഷ് സുധർമ്മൻ,​ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.