കല്ലമ്പലം: കേരളത്തിലെ വനം കൊള്ളക്കെതിരെ ഇളബ്രക്കോട് വനത്തിൽ യൂത്ത് കോൺഗ്രസ് വർക്കല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മരതൈകൾ നട്ട് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ് നുസൂർ ഉദ്‌ഘാടനം ചെയ്‌തു. യൂത്ത് കോൺഗ്രസ് വർക്കല നിയോജക മണ്ഡലം പ്രസിഡന്റ് എ.ജെ. ജിഹാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശരത്, ജില്ലാ ഭാരവാഹികളായ ബൻഷാ, ഹരികൃഷ്ണൻ, ഷാലിമാർ, കോൺഗ്രസ് നേതാക്കളായ അഡ്വ.ബി. ഷാലി, അഡ്വ.എം.എം. താഹ, നിസാം, മക്തൂം, നിസാർ, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അഫ്സൽ. എസ്.ആർ, എ. നിഹാസ്, പഞ്ചായത്തംഗം ഷിബിലി എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ അജാസ്. എ, മിഥുൻകൃഷ്ണ, ജാസിം, അനൂപ് പകൽക്കുറി, അച്ചൂ സത്യദാസ്, ജാഫർ അരുൺമോഹൻ, ഷിഹാബ്, വിനോദ്, റിയാസ്.എം, വൈശാഖ് തുടങ്ങിയവർ നേതൃത്വം നൽകി.