bar

തിരുവനന്തപുരം: വെയർ ഹൗസ് മാർജിൻ ബെവ്‌കോ വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ബാറുകളും ബിയർ പാർലറുകളും ഇന്നുമുതൽ അടച്ചിടും. നഷ്ടം സഹിച്ച് തുറക്കാനാവില്ലെന്ന് ബാറുകൾ ഉൾപ്പെടുന്ന ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.സുനിൽകുമാർ പറഞ്ഞു. ബാറുടമകളുമായി മന്ത്രി എം.വി.ഗോവിന്ദൻ ഇന്ന് ചർച്ച നടത്തും. മാർജിൻ വർദ്ധിപ്പിച്ചെങ്കിലും ബാറുകളിൽ മദ്യത്തിന്റെ ചില്ലറവില്പന വിലയിൽ മാറ്റമില്ല. ബിവറേജസ് ഔട്ട്ലെറ്റുകളിൽ നൽകുന്ന അതേവിലയ്ക്ക് തന്നെ വിൽക്കണം.

എട്ടുശതമാനമായിരുന്ന മാർജിൻ ബാറുകൾക്ക് 25 ശതമാനവും കൺസ്യൂമർ ഫെഡിന് 20 ശതമാനവുമാണ് വർദ്ധിപ്പിച്ചത്. സാമ്പത്തിക ബാദ്ധ്യത വരുത്തുന്ന വർദ്ധന കുറച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് സുനിൽകുമാർ പറഞ്ഞു. അതേസമയം, കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകളും മദ്യവിൽപ്പന നിറുത്തിവച്ചേക്കുമെന്ന് സൂചനയുണ്ട്. പുതിയ സ്റ്റോക്ക് എടുക്കേണ്ടെന്ന് എം.ഡി നിർദ്ദേശം നൽകിയതായി വിവരമുണ്ട്. മദ്യ വില്പനയിലെ ലാഭം ഉപയോഗിച്ചാണ് കൺസ്യൂമർ ഫെഡിന്റെ കിറ്റ് വിതരണം. മദ്യവിതരണം തടസപ്പെട്ടാൻ കിറ്റ് വിതരണവും പ്രതിസന്ധിയിലാകും.


.