കല്ലമ്പലം : കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂളിലെ വായനാദിനാചരണം കുട്ടികൾക്കും രക്ഷിതാക്കൾക്കും വേറിട്ട അനുഭവമായി. പുനർജനി ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട “വായനയുടെ മധുരം അറിവിന്റെ ആകാശം” എന്ന ചടങ്ങ് വർക്കല എസ്.എൻ കോളേജ് അസിസ്റ്റൻഡ് പ്രൊഫസർ സിനി.വി ഉദ്ഘാടനം ചെയ്തു. തുടർന്ന് 'ഒരുകുട്ടിക്കു ഒരു പുസ്തകം' എന്ന പ്രോഗ്രാമിന്റെ ഭാഗമായി സ്കൂളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥിക്ക് റിട്ട. പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടീവ് എൻജിനിയറുമായ രവീന്ദ്രൻ നായർ മൊബൈൽ ഫോൺ വാങ്ങി നൽകി.
കെ.ടി.സി.ടി സ്കൂൾ ചെയർമാൻ എ. നഹാസ് വിദ്യാർത്ഥിക്ക് പുസ്തകവും നൽകി. കൂടാതെ കവിതചൊല്ലൽ, കാവ്യ ദൃശ്യാവിഷ്കാരം തുടങ്ങി ഒട്ടനവധി കലാപരിപാടികൾ കുട്ടികൾക്കായി ഒരുക്കിയിരുന്നു. കെ.ടി.സി.ടി സീനിയർ പ്രിൻസിപ്പൽ എസ്. സഞ്ജീവ് കുട്ടികൾക്ക് വായനദിന സന്ദേശം നൽകി. ചെയർമാൻ എ. നഹാസ് മുഖ്യ പ്രഭാഷണം നടത്തി. കൺവീനർ അബ്ദുൾകലാം, എച്ച്.എസ് പ്രിൻസിപ്പൽ എം.എൻ മീര എന്നിവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ ബി. ആർ. ബിന്ദു സ്വാഗതവും എൽ. പി. ഇൻചാർജ് എം. എ. റെജിന നന്ദിയും പറഞ്ഞു.