തിരുവനന്തപുരം: ' നവകേരള സൃഷ്ടിയും സിവിൽ സർ‌വീസും ' എന്ന വിഷയത്തിൽ എൻ.ജി.ഒ യൂണിയൻ സംഘടിപ്പിക്കുന്ന വെബിനാർ ഇന്ന് രാവിലെ 12ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ചീഫ് സെക്രട്ടറി വി.പി. ജോയി മുഖ്യപ്രഭാഷകനാകും. മാദ്ധ്യമ പ്രവർത്തകൻ ജേക്കബ് ജോർജ്, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസി‌ഡന്റ് ചവറ ജയകുമാർ, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ, കെ.ജി.ഒ.എ ജനറൽ സെക്രട്ടറി ഡോ. എസ്.ആർ. മോഹനചന്ദ്രൻ എന്നിവർ പങ്കെടുക്കും. കേരള എൻ.ജി.ഒ യൂണിയൻ ഫേസ്ബുക്ക് പേജിലും യുട്യൂബിലും തത്സമയം കാണാം.