നെടുമങ്ങാട്: മൈലാടുംമുകൾ വാർഡിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥിക്ക് മൊബൈൽ ഫോൺ നൽകി എ.ഐ.വൈ.എഫ് പ്രവർത്തകർ. അയിരൂപ്പാറ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി സൂര്യയ്ക്കാണ് സ്‌മാർട്ട്ഫോൺ സമ്മാനിച്ചത്. കിടപ്പുരോഗിയായ അമ്മൂമ്മയും ചുമട്ടുതൊഴിലാളിയായ അമ്മയും അടങ്ങുന്ന കുടുംബം ലോക്ക് ഡൗൺ കാരണം വരുമാനമില്ലാതെ ബുദ്ധിമുട്ടിലായിരുന്നു. എ.ഐ.വൈ.എഫ് വെമ്പായം മേഖല കമ്മിറ്റി പ്രവർത്തകർ ഇടപെട്ടാണ് സ്‌മാർട്ട് ഫോണും പഠനോപകരണങ്ങളും നൽകിയത്. എ.ഐ.വൈ.എഫ് സംസ്ഥാന സമിതി അംഗം പി.കെ. സാം, ജില്ലാ എക്സിക്യൂട്ടീവ് അഗം എസ്.ആർ. ഉണ്ണിക്കൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് അനുജ എ.ജി, ജില്ലാ കമ്മിറ്റി അംഗം എസ് ഷമീർ, മേഖല കമ്മിറ്റി സെക്രട്ടറി അനിജിൻ കൃഷ്ണൻ , രാഹുൽ എം, ബൈജു എന്നിവർ പങ്കെടുത്തു.