നെടുമങ്ങാട്: ഡി.വൈ.എഫ്.ഐ മുൻ ബ്ലോക്ക് ട്രഷറർ സുധീഷ്ചന്ദ്രൻ, സി.പി.എം പ്രവർത്തകരായ ആർ. ചന്ദ്രൻ, സുരേന്ദ്രൻ, ഷാജിമോൻ എന്നിവരുടെ നേതൃത്വത്തിൽ വേട്ടമ്പള്ളി, കൊല്ലംകാവ് പ്രദേശങ്ങളിൽ നിന്ന് 25ലധികം യുവാക്കളും പ്രവർത്തകരും സി.പി.ഐയിൽ ചേർന്നതായി ആനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ജി. ധനീഷ് അറിയിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ പതാക കൈമാറി പ്രവർത്തകരെ സ്വീകരിച്ചു. മണ്ഡലം കമ്മിറ്റി അംഗം എ.എസ്. ഷീജ സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടേറിയറ്റ് മെമ്പർ വേങ്കവിള സജി, ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി സി.ആർ. മധുലാൽ, ഡി. സുരേഷ്, എം.ജി. രതീഷ് തുടങ്ങിയവർ സംസാരിച്ചു.