വെഞ്ഞാറമൂട്: പുല്ലമ്പാറ സർവ്വീസ് സഹകരണ ബാങ്കിന്റെ കൊവിഡ് സഹായം അഡ്വ. അടൂർ പ്രകാശ് എം.പി കൈമാറി. പുല്ലമ്പാറ പ്രൈമറി ഹെൽത്ത് സെന്ററിൽ നടന്ന ചടങ്ങിൽ കൊവിഡ് പ്രതിരോധ സാമഗ്രികൾ മെഡിക്കൽ ഓഫീസർ ഡോ. നുജുവിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള 2 ലക്ഷം രൂപയുടെ ചെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷിനും കൈമാറി. സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.എ അസീസ് അദ്ധ്യക്ഷനായിരുന്നു. ആനാട് ജയൻ, ഷാനവാസ് ആനക്കുഴി തുടങ്ങിയവർ പങ്കെടുത്തു.