sudhakaran

തിരുവനന്തപുരം: ബ്രണ്ണൻകോളേജ് പഠനകാലത്തെ സംഘർഷങ്ങളെ കുറിച്ചുള്ള കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്റെ അവകാശവാദങ്ങൾക്ക് അതേ നാണയത്തിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ അവസാനിപ്പിച്ചുവെങ്കിലും വീണ്ടും കടന്നാക്രമിച്ച് സുധാകരൻ. സ്വന്തം നേട്ടത്തിന് വേണ്ടി മറ്റുള്ളവരെ ദ്രോഹിക്കുന്ന 'ഒറ്റപ്പൂതിക്കാര'നാണ് പിണറായി വിജയനെന്നാണ് പുതിയ ആരോപണം.

കഴിഞ്ഞ ദിവസം കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തിപരമായി ശത്രുതയില്ലെന്ന് വ്യക്തമാക്കിയിരുന്ന സുധാകരൻ വ്യക്തിപരമായ വിമർശനം തന്നെയാണ് എന്നു എടുത്തുപറഞ്ഞാണ് ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിൽ കടന്നാക്രമിച്ചത്. സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി നെറികേട് കാട്ടുന്നതിനെ നാട്ടിൽ `ഒറ്റപ്പൂതി' എന്നാണ് പറയുക. ടി.പി.ചന്ദ്രശേഖരൻവരെയുള്ള കൊല്ലപ്പെട്ടതും ജീവിച്ചിരിക്കുന്നതുമായ പിണറായി വിജയന്റെ ഒറ്റപ്പൂതിക്ക് ഇരയായവർ നാട്ടിലേറെയുണ്ട്.

ഒന്നിനോടും പ്രതികരിക്കാതെ ധാർഷ്ട്യം കാണിക്കുന്ന പിണറായി വിജയൻ തനിക്കെതിരെ പ്രതികരിച്ചത് ഇപ്പോൾ വിവാദമായിരിക്കുന്ന ബ്രണ്ണൻ സംഭവത്തിലേക്ക് നയിച്ച കാരണങ്ങൾ ഓർക്കാൻ അദ്ദേഹം ഇഷ്ടപ്പെടാത്തതുകൊണ്ടാണെന്ന് സുധാകരൻ പറഞ്ഞു.

ഒരു പി.ആർ.ഏജൻസിക്കും അധികനാൾ കളവ് പറഞ്ഞ് നിൽക്കാനാകില്ല. ഇനിയും ഇതുപോലെ പലതും പുറത്ത് വരാനുണ്ട്. പിണറായി വിജയന് മാഫിയ ബന്ധം ഉണ്ടെന്ന ജസ്റ്റിസ് സുകുമാരന്റെ പരാമർശം അടങ്ങിയ പത്രവാർത്ത വീണ്ടും എടുത്തിട്ടാണ് സുധാകരൻ തന്റെ ആരോപണത്തെ ന്യായീകരിക്കുന്നത്. ജസ്റ്റിസ് കെ.സുകുമാരൻ പിണറായി വിജയന് മാഫിയ ബന്ധം ഉണ്ടെന്ന് പറഞ്ഞപ്പോൾ പിണറായി വിജയൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അദ്ദേഹത്തിനെതിരെ വക്കീൽ നോട്ടീസ് അയച്ചു. വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നും ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു എന്നും ജസ്റ്റിസ് സുകുമാരൻ പറഞ്ഞതോടെ പിണറായി വിജയൻ ഉൾവലിഞ്ഞു. ഗുരുതരമായ ആരോപണത്തിനെതിരെ ഒരു രാഷ്ട്രീയ നേതാവ് നിയമപോരാട്ടം തുടങ്ങിവയ്ക്കുകയും തുടർന്ന് സ്വയം പിൻവാങ്ങുകയും ചെയ്താൽ കുറ്റസമ്മതം നടത്തുന്നു എന്നല്ലേ അർത്ഥമെന്ന് സുധാകരൻ ചോദിച്ചു. പത്രവാർത്തയുടെ കട്ടിംഗും ഫേസ്ബുക്ക് പോസ്റ്റിനൊപ്പമുണ്ട്.

കാേളേജിൽവച്ച് പിണറായിയെ താൻ ചവിട്ടിവീഴ്ത്തിയെന്ന സുധാകരന്റെ വെളിപ്പെടുത്തൽ ഒരു വാരികയിൽ വന്നതാണ് വിവാദത്തിന് തുടക്കമായത്. പിന്നാലെ, അവിടുണ്ടായിരുന്നവർ യാചിച്ചതുകൊണ്ട് സുധാകരനെ വെറുതേ വിട്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ സുധാകരൻ പദ്ധതിയിട്ടെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.

 ബ്ര​ണ്ണ​ൻ​ ​വി​വാ​ദം​ ​മ​രം​മു​റി​യി​ൽ​ ​നി​ന്ന് ശ്ര​ദ്ധ​തി​രി​ക്കാ​ൻ​:​ ​കെ.​ ​മു​ര​ളീ​ധ​രൻ

​മ​രം​ ​മു​റി​ക്ക​ൽ​ ​വി​ഷ​യം​ ​ഇ​ല്ലാ​താ​ക്കാ​നാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​ബ്ര​ണ്ണ​ൻ​ ​കോ​ളേ​ജ് ​വി​വാ​ദ​മു​ണ്ടാ​ക്കു​ന്ന​തെ​ന്ന് ​കെ.​ ​മു​ര​ളീ​ധ​ര​ൻ​ ​എം.​പി​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ ​മ​രം​ ​മു​റി​ക്ക​ലി​ൽ​ ​മൊ​ത്തം​ ​അ​ഴി​മ​തി​യാ​ണ്.​ ​എ​വി​ടെ​യൊ​ക്കെ​ ​കാ​ടു​ണ്ടോ​ ​അ​തെ​ല്ലാം​ ​വെ​ട്ടാ​ൻ​ ​ശ്ര​മി​ച്ചി​ട്ടു​ണ്ട്.​ ​മു​മ്പ് ​മു​ഖ്യ​മ​ന്ത്രി​ ​ഊ​രി​പ്പി​ടി​ച്ച​ ​വാ​ളി​ന് ​ഇ​ട​യി​ൽ​ക്കൂ​ടി​ ​ന​ട​ന്നെ​ന്ന​ല്ലേ​ ​പ​റ​യു​ന്ന​ത്.​ ​ഇ​പ്പോ​ൾ​ ​ഉ​യ​ർ​ത്തി​പ്പി​ടി​ച്ച​ ​മ​ഴു​വു​മാ​യി​ ​കാ​ണു​ന്ന​ ​മ​രം​ ​മു​ഴു​വ​ൻ​ ​വെ​ട്ടു​ക​യാ​ണ്.​ ​അ​താ​ണ് ​ര​ണ്ടാം​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​വ​സ്ഥ.
കൊ​ട​ക​ര​ ​കു​ഴ​ൽ​പ്പ​ണ​ക്കേ​സ് ​ഇ​ല്ലാ​താ​ക്കാ​നു​ള്ള​ ​ശ്ര​മ​വും​ ​മു​ഖ്യ​മ​ന്ത്രി​ ​ന​ട​ത്തു​ന്നു.​ ​മ​രം​മു​റി​ ​കേ​സ് ​ഇ.​ഡി​ ​അ​ന്വേ​ഷി​ക്കാ​തി​രി​ക്കാ​ൻ​ ​കൊ​ട​ക​ര​ ​കു​ഴ​ൽ​പ്പ​ണ​ ​കേ​സ് ​വ​ച്ച് ​ഒ​ത്തു​തീ​ർ​പ്പാ​ക്കാ​നാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​ശ്ര​മി​ക്കു​ന്ന​ത്.​ ​ഇ​ങ്ങോ​ട്ട് ​വാ​ച​ക​ ​ക​സ​ർ​ത്ത് ​ന​ട​ത്താ​ൻ​ ​വ​ന്നാ​ൽ​ ​തി​രി​ച്ച​ങ്ങോ​ട്ടും​ ​പ​റ​യും.​ ​പ​ക്ഷേ​ ​മേ​ലു​തൊ​ട്ടു​ള്ള​ ​ക​ളി​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ശൈ​ലി​യ​ല്ലെ​ന്നും​ ​മു​ര​ളീ​ധ​ര​ൻ​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

 മു​ഖ്യ​മ​ന്ത്രി​യു​ടേ​ത് ​ക​രു​തി​ക്കൂ​ട്ടി​യു​ള്ള രാ​ഷ്ട്രീ​യ​ ​ആ​ക്ര​മ​ണം​:​ ​എം.​എം.​ ​ഹ​സൻ

​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​നെ​തി​രെ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ന​ട​ത്തി​യ​ ​വി​മ​ർ​ശ​നം​ ​ക​രു​തി​ക്കൂ​ട്ടി​യു​ള്ള​ ​രാ​ഷ്ട്രീ​യ​ ​ആ​ക്ര​മ​ണ​മാ​ണെ​ന്ന് ​ബോ​ദ്ധ്യ​മാ​യെ​ന്ന് ​യു.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​എം.​എം.​ ​ഹ​സ​ൻ​ ​പ​റ​ഞ്ഞു.​ ​മു​ൻ​കൂ​ട്ടി​ ​ത​യ്യാ​റാ​ക്കി​യ​ ​തി​ര​ക്ക​ഥ​ ​അ​നു​സ​രി​ച്ചാ​ണ് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ന് ​പി​ന്നാ​ലെ​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എ.​ ​വി​ജ​യ​രാ​ഘ​വ​നും​ ​എ.​കെ.​ ​ബാ​ല​നും​ ​ഇ.​പി.​ ​ജ​യ​രാ​ജ​നും​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സി.​പി.​എം​ ​നേ​താ​ക്ക​ളും​ ​പ്ര​തി​ക​രി​ച്ച​ത്.
മു​ഖ്യ​മ​ന്ത്രി​ ​സു​ധാ​ക​ര​നെ​തി​രെ​ ​ന​ട​ത്തി​യ​ ​വി​മ​ർ​ശ​നം​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ​ദ​വി​ക്കും​ ​ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​നും​ ​ഇ​പ്പോ​ഴ​ത്തെ​ ​രാ​ഷ്ട്രീ​യ​ ​സാ​ഹ​ച​ര്യ​ത്തി​നും​ ​യോ​ജി​ക്കാ​ത്ത​ ​ന​ട​പ​ടി​യാ​ണ്.​ ​സി.​പി.​എ​മ്മി​ന്റെ​ ​ഈ​ ​രാ​ഷ്ട്രീ​യ​ ​ആ​ക്ര​മ​ണ​ത്തെ​ ​കോ​ൺ​ഗ്ര​സും​ ​യു.​ഡി.​എ​ഫും​ ​ഒ​റ്റ​ക്കെ​ട്ടാ​യി​ ​എ​തി​ർ​ത്ത് ​തോ​ൽ​പ്പി​ക്കു​മെ​ന്നും​ ​എം.​എം.​ ​ഹ​സ​ൻ​ ​പ​റ​ഞ്ഞു