ആറ്റിങ്ങൽ: കൊവിഡ് പ്രതിസന്ധിക്കാലത്ത് ഒറ്റക്കല്ല ഒറ്റപ്പെടുത്തില്ല ഒപ്പമുണ്ട് എന്ന സന്ദേശവുമായി കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ)​ സംഘടിപ്പിക്കുന്ന ഗുരുസ്പർശം 2 പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ ഉപജില്ലയിലെ തേമ്പാംമൂട് ജനത ഹയർ സെക്കൻ‌ഡറി സ്കൂൾ യൂണിറ്റ് ഡിജിറ്റൽ പഠനസൗകര്യമില്ലാത്ത 12 കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. അഡ്വ. അടൂർ പ്രകാശ് എം.പി ഫോണുകൾ രക്ഷാകർത്താക്കൾക്ക് വിതരണം ചെയ്തു. പുല്ലമ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് 25000 രൂപയുടെ കൊവിഡ് പ്രതിരോധ സാമഗ്രികൾ ആനാട് ജയൻ കൈമാറി. അസോസിയേഷൻ ഉപജില്ലാ പ്രസിഡന്റ് റ്റി.യു.സഞ്ജീവ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. വൈസ് പ്രസിഡന്റ് ഷാനവാസ് ആനക്കുഴി, അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രദീപ് നാരായൺ, ബ്ലോക്ക് പ്രസിഡന്റ് പുരുഷോത്തമൻ നായർ, മണ്ഡലം പ്രസിഡന്റ് ഇ.എ.അസീസ്, ജില്ലാ ഭാരവാഹികളായ വി.പി.സുനിൽ കുമാർ, എൻ.സാബു, ഉപജില്ലാ സെക്രട്ടറി പി.രാജേഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നസീർ അബൂബേക്കർ, റാണി സുനിൽ, കോമളവല്ലി എന്നിവർ പങ്കെടുത്തു.