പൂവാർ: മത്സ്യ ബന്ധനത്തിന് സബ്സിഡി നിരക്കിൽ സിവിൽ സപ്ലൈസ് വഴി ഫിഷറീസ് ഡിപ്പാർട്ട്മെന്റ് പെർമിറ്റ് അടിസ്ഥാനത്തിൽ വിതരണം ചെയ്തു വന്ന മണ്ണെണ്ണ മുടങ്ങിയതിൽ സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. മണ്ണെണ്ണ വിതരണം അവതാളത്തിലായതോടെ മത്സ്യതൊഴിലാളികൾ പ്രതിസന്ധിയിലാണ്. അടിയന്തിരമായി മണ്ണെണ്ണയുടെ വിതരണം സുഗമമാക്കണമെന്ന് മത്സ്യതൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് വലേരിയൻ ഐസക്ക്, ജില്ലാ വർക്കിംഗ് സെക്രട്ടറി അടിമലത്തുറ ഡി. ക്രിസ്തുദാസ്, ആന്റോ ഏലിയാസ്, ജനറ്റ് ക്ലീറ്റസ്, കോവളം ബാദുഷ, പുതിയതുറ ആന്റണി, പൂവാർ സുനിത, വിഴിഞ്ഞം സീറ്റ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.